കൊറോണ വൈറസ്; ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെക്കും - എയര്‍ ഇന്ത്യ
ഫെബ്രുവരി 8 മുതലാണ് ഡല്‍ഹിയില്‍ നിന്നും ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായിരിക്കുന്നത്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ ഫെബ്രുവരി 8 മുതല്‍ നിര്‍ത്തിവെക്കും. ഹോങ്കോങ്ങില്‍ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണിത്. എയര്‍ ഇന്ത്യ ചെയര്‍മാനും എം.ഡിയുമായ അശ്വനി ലോഹാനി ട്വിറ്ററിലൂടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം അറിയിച്ചത്. നേരത്തെ ചൈനയിലേക്കുള്ള സര്‍വ്വീസുകള്‍ ഇന്‍ഡിഗോയും നിര്‍ത്തലാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നും ഷാങ്‌ഹായിലേക്കുള്ള വിമാന സര്‍വ്വീസും എയര്‍ ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു.