ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. എയർ ഇന്ത്യയുടെ വിമാനത്തിലാണ് 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. ഇന്ന് പുലർച്ചെ വുഹാനിലെ ടിയാൻഹെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തിരിച്ച വിമാനം രാവിലെ 7:26 നാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. തലസ്ഥാനത്തെ ചാവ്‌ല ഐടിബിപി കേന്ദ്രത്തിലെ ഐസലേഷൻ വാർഡിൽ ഇവര്‍ 14 ദിവസം നിരീക്ഷണത്തിലായിരിക്കും.
കൊറോണ വൈറസ് ബാധ;വുഹാനിൽ നിന്നുള്ള ആദ്യവിമാനം ഡൽഹിയിലെത്തി - ഐസലേഷൻ വാർഡ്
തലസ്ഥാനത്തെ ചാവ്‌ല ഐടിബിപി കേന്ദ്രത്തിലെ ഐസലേഷൻ വാർഡിൽ ഇവർ 14 ദിവസം നിരീക്ഷണത്തിലായിരിക്കും.
കൊറോണ വൈറസ് ബാധ;വുഹാനിൽ നിന്നുള്ള ആദ്യവിമാനം ഡൽഹിയിലെത്തി
വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കരസേന എന്നിവരാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. സ്‌ക്രീനിങ് സമയത്ത് ശരീരത്തിലെ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറ് ഇന്ത്യക്കാരെ വിമാനത്തിൽ കയറ്റാൻ ഇമിഗ്രേഷനും ചൈനീസ് അധികൃതരും അനുവദിക്കാത്തതിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകിയിരുന്നു. ഡൽഹി വിമാനത്താവളത്തിലും സ്ക്രീനിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.