ശ്രീനഗര്‍: കൊവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കശ്മീരില്‍ 37 പേര്‍ അറസ്റ്റില്‍. ആറ് കടകള്‍ സീല്‍ ചെയ്തതതായും പൊലീസ് അറിയിച്ചു. പുല്‍വാമ ജില്ലയില്‍ മാത്രം ഏഴ് പേരാണ് അറസ്റ്റിലായത്. കുപ്‌വാര ജില്ലയില്‍ 15 പേരും അറസ്റ്റിലായതായി പൊലീസ് വക്താവ് അറിയിച്ചു. കാറല്‍ഗുണ്ട് പ്രദേശത്ത് നിയന്ത്രണം തെറ്റിച്ച് പ്രവര്‍ത്തിച്ച ആറ് കടകള്‍ സീല്‍ ചെയ്തു. ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; കശ്മീരില്‍ 37 പേര്‍ അറസ്റ്റില്‍
പുല്‍വാമ ജില്ലയില്‍ ഏഴ് പേരും കുപ്‌വാര ജില്ലയില്‍ 15 പേരും അറസ്റ്റിലായതായി പൊലീസ് വക്താവ് അറിയിച്ചു. കാറല്‍ഗുണ്ട് പ്രദേശത്ത് ആറ് കടകള്‍ സീല്‍ ചെയ്തു
കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പൊലീസും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റോഡുകള്‍ പലതും സുരക്ഷാ സേന അടച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. പാര്‍ക്ക്, ജിം, റസ്റ്റോറന്‍റ് തുടങ്ങി പൊതുജനം കൂടിയിരിക്കുന്ന കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്.
സംസ്ഥാനത്ത് ആകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 55 ആണ്. ഇതില്‍ ആറെണ്ണം പുതിയ കേസുകളാണ്. രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. താഴ്വരയിലെ 20 പ്രദേശങ്ങള്‍ ഭരണകൂടം റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിയാനും ശ്രീനഗറും പുല്‍വാമയും ഇതില്‍ പെടും.