ചൈനയില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇന്ത്യ - ഇന്ത്യന്‍ എംബസി
കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി
ബെയ്‌ജിങ്: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചതായി അറിയിപ്പ്. ചൈനയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ചൈനയിലെ പൗരന്മാര്‍ക്കും ചൈനയില്‍ താമസമാക്കിയ മറ്റ് പൗരന്മാര്‍ക്കും ഇത് ബാധകമാകും. അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയെയോ ഇന്ത്യന്‍ കൗണ്‍സുലേറ്റുകളെയോ ഇന്ത്യ വിസ ആപ്ലിക്കേഷന്‍ സെന്‍ററുമായോ ബന്ധപ്പെടേണ്ടതാണെന്നും നിര്‍ദേശമുണ്ട്. ചൈനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിരുന്ന വിസകളും റദ്ദാക്കി. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 304 പേരാണ് മരിച്ചത്. 14,562 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ശനിയാഴ്‌ച ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. ഞായറാഴ്‌ച 323 പേരെയും എത്തിച്ചു.