മുംബൈ: മഹാരാഷ്‌ട്രയിലെ ജയിലുകളിൽ തടവുകാർക്കിടയിലും ജയിൽ ജീവനക്കാർക്കിയടയിലും കൊവിഡ് വ്യാപിക്കുന്നു. ഇതിനോടകം 1,043 തടവുകാർക്കും 302 ഉദ്യോഗസ്ഥർക്കും ജയിലുകളിൽ രോഗം പിടിപ്പെട്ടു. ഇതിൽ ആറ് തടവുകാർ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗബാധിതരായിരുന്ന 818 തടവുകാരും 271 ജീവനക്കാരും സുഖം പ്രാപിച്ചു. രോഗ വ്യാപനതോത് കുറയ്ക്കുന്നതിനായി പതിനായിരത്തിലധികം തടവുകാരാണ് ജയിൽ മോചിതരായത്. ഉന്നതാധികാര സമിതിയുടെ നിർദേശപ്രകാരം ഇതിൽ 2,444 തടവുകാർക്ക് പരോളും ശേഷിക്കുന്നവർക്ക് ജാമ്യവും അനുവദിച്ചാണ് ജയിൽ മോചിതരാക്കിയത്.
മഹാരാഷ്‌ട്രയിൽ ആയിരത്തിലധികം തടവുകാർക്ക് കൊവിഡ് - മഹാരാഷ്‌ട്രയിൽ കൊവിഡ്
രോഗ വ്യാപനതോത് കുറയ്ക്കുന്നതിനായി പതിനായിരത്തിലധികം തടവുകാരെ ജയിൽ മോചിതരാക്കി
കൊവിഡ്
ഒടുവിൽ പുറത്തുവന്നന കണക്കുകൾ പ്രകാരം 8,493 പേർക്ക് കൂടി രോഗവും 228 കൊവിഡ് മരണവും മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. 11,391 പേർ രോഗമുക്തിയും നേടി. ഇതുവരെ 6,04,358 പേർക്കാണ് സംസ്ഥാനത്ത് മഹാമാരി സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരിൽ 4,28,514 പേർക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. 1,55,268 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 20,265 മരണവും സംഭവിച്ചു. പൂനെയിൽ 1,829 പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു.