മുംബൈ താജ് ഹോട്ടൽ ജീവനക്കാർക്കും കൊവിഡ്
500ഓളം ജീവനക്കാരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
മുംബൈയിലെ താജ് ഹോട്ടൽ ജീവനക്കാർക്കും കൊവിഡ്
മുംബൈ: താജ് ഹോട്ടലിലെ ജീവനക്കാരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 500ഓളം പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. രോഗബാധിതർ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. അതേ സമയം ഇവരുമായി സമ്പർക്കത്തിൽ വന്ന മറ്റ് ജീവനക്കാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. നിലവിൽ താജ് ഹോട്ടലിൽ താമസക്കാർ ആരുമില്ല.
Last Updated : Apr 12, 2020, 3:06 PM IST