ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി. ഇന്ത്യക്കാര്‍ക്ക് പുറമേ 16 ഇറ്റലി സ്വദേശികളും ഒരു കാനഡ സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 42,000 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 81 പേര്‍ക്ക് കൊവിഡ് 19; അതിര്‍ത്തികള്‍ അടച്ചു
ആകെ 42,000 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ആകെയുള്ള 37 അതിര്‍ത്തി ചെക്‌പോസ്‌റ്റുകളില്‍ 16 എണ്ണം അടച്ചു. സുപ്രീംകോടതിയില്‍ അത്യാവശ്യ കേസുകള്‍ മാത്രമേ വരും ദിവസങ്ങളില്‍ പരിഗണിക്കു.
രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാലിദ്വീപ്, അമേരിക്ക, മഡഗാസ്‌കര്‍, ചൈന എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടന്ന 1031 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാനിലേക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം അയക്കുമെന്നും ഞായറാഴ്‌ച അവര്‍ തിരിച്ചെത്തുമെന്നും മന്ത്രാലയം അറിയിച്ചു.
ജപ്പാനില്‍ നിന്നെത്തിച്ച 124 പേര്‍ക്കും, ചൈനയില്‍ നിന്നെത്തിച്ച 112 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യ അതിര്‍ത്തികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആകെയുള്ള 37 അതിര്‍ത്തി ചെക്‌പോസ്‌റ്റുകളില്‍ 16 എണ്ണം അടച്ചിട്ടുണ്ട്. ഇന്ത്യാ - ബംഗ്ലാദേശ് അതിര്‍ത്തി കടന്നുള്ള ബസ് - ട്രെയിന്‍ സര്‍വീസുകള്‍ ഏപ്രില്‍ 15 വരെ നിര്‍ത്തലാക്കി. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലും നിയന്ത്രണങ്ങളുണ്ട്. എല്ലാ കോടതികളും വരും ദിവസങ്ങളില്‍ തുറക്കില്ല. അത്യാവശ്യ കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളു.