കേരളം

kerala

By

Published : Apr 27, 2020, 11:15 PM IST

ETV Bharat / bharat

'കൊവിഡിനെ നശിപ്പിക്കാനാവില്ല, വൈറസ് വ്യാപനം തടയാൻ കഴിയും'; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

കൊവിഡ് എന്ന രോഗം സാധാരണ പനി പോലെയാണ്. സൂക്ഷിച്ചില്ലെങ്കിൽ മാത്രമാണ് അപകടസാധ്യത കൂടുന്നത്. ജനങ്ങൾ ഇത് മനസിലാക്കി മുന്നോട്ട് പോകണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി

കൊവിഡിനെ ഇല്ലാതാക്കാൻ കഴിയില്ല  അണുബാധ തടയാൻ കഴിയും  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി  വൈ.എസ് ജഗൻ മോഹൻ റെഡ്ഡി  Jagan Mohan Reddy  covid can't be eliminated  Andhra Pradesh, Chief Minister
'കൊവിഡിനെ ഇല്ലാതാക്കാൻ കഴിയില്ല, എന്നാൽ അണുബാധ തടയാൻ കഴിയും'; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

അമരാവതി: കൊവിഡിനെ നശിപ്പിക്കാനാവില്ല, എന്നാൽ വൈറസ് വ്യാപനം തടയാൻ കഴിയുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി. കൊവിഡ് പ്രതിരോധമരുന്ന് കണ്ടുപിടിക്കാൻ ഒരു വർഷത്തിൽ കൂടുതൽ സമയം ആവശ്യമാണ്. ജനങ്ങൾ മുൻകരുതലുകൾ എടുക്കുക എന്നതാണ് പ്രധാനം. സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും വലിയ മാർഗമെന്ന് അദ്ദേഹം നിർദേശിച്ചു.

കൊവിഡ് എന്ന രോഗം സാധാരണ പനി പോലെയാണ്. സൂക്ഷിച്ചില്ലെങ്കിൽ മാത്രമാണ് അപകടസാധ്യത കൂടുന്നത്. ജനങ്ങൾ ഇത് മനസിലാക്കി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അറിയിച്ചു. പ്രായമായവരും, മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ഡോക്‌ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ഗ്രാമ സന്നദ്ധപ്രവർത്തകർ, പൊലീസ്, ശുചിത്വ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങി മാതൃകാപരമായ സേവനങ്ങൾ നടത്തുന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആന്ധ്രയിൽ 1,177 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 31 പേർ മരിച്ചു.

ABOUT THE AUTHOR

...view details