ഡൽഹി: കൊവിഡ് വൈറസിനെ “അദൃശ്യ ശത്രു” എന്നും ഇന്ത്യയുടെ കൊവിഡ് യോദ്ധാക്കളെ “അജയ്യൻ” എന്നും വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയില്‍ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ കൊവിഡ് യോദ്ധാക്കള്‍ അജയ്യരെന്ന് പ്രധാനമന്ത്രി
രണ്ട് ലോക മഹായുദ്ധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നതെന്നും നമ്മുടെ ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ്, ശാസ്ത്ര സമൂഹം എന്നിവരെ പ്രതീക്ഷയോടും നന്ദിയോടും കൂടി നോക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു
രണ്ട് ലോക മഹായുദ്ധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. നമ്മുടെ ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ ഉദ്യോഗസ്ഥർ, ശാസ്ത്ര സമൂഹം എന്നിവരെ പ്രതീക്ഷയോടും നന്ദിയോടും കൂടി നോക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. . കൊവിഡ് 19 നെതിരായ ഇന്ത്യയുടെ ധീരമായ പോരാട്ടത്തില്‍ മെഡിക്കൽ സമൂഹത്തിന്റെയും കൊവിഡ് യോദ്ധാക്കളുടെയും കഠിനാധ്വാനം എടുത്തുപറയേണ്ടതാണ് . അദൃശ്യ പോരാട്ടത്തിൽ, നമ്മുടെ മെഡിക്കൽ തൊഴിലാളികൾ വിജയിക്കുമെന്ന് ഉറപ്പാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്‍റെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. രാജീവ് ഗാന്ധി സർവകലാശാലയെയും അദ്ദേഹം പ്രശംസിച്ചു.