കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 2,905 പേര്‍ക്ക് കൂടി കൊവിഡ് - corona cases

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,659 ആയി.

അമരവതി  ആന്ധ്രാപ്രദേശ്  പുതിയ കൊവിഡ് കേസുകൾ  Andhra Pradesh  corona cases in last twenty-four-hours  corona cases  India Covid updates
ആന്ധ്രാപ്രദേശിൽ 2,905 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

By

Published : Oct 29, 2020, 7:30 PM IST

Updated : Oct 29, 2020, 7:43 PM IST

അമരാവതി:ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,905 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,17,679 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,659 ആയി.

7,84,752 പേരാണ് ആന്ധ്രാപ്രദേശിൽ ഇതുവരെ കൊവിഡ് മുക്തരായത്. സംസ്ഥാനത്ത് നിലവിൽ 26,268 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ആന്ധ്രാപ്രദേശിൽ ഇതുവരെ 78.62 ലക്ഷം കൊവിഡ് പരിശോധനകളാണ് നടത്തിയത്.

കഴിഞ്ഞ ഇരുപത്ത് നാല് മണിക്കൂറിൽ ഇന്ത്യയിൽ 49,881 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ 80,40,203 ആയി ഉയർന്നു. 517 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 1,20,527 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ 6,03,687 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 56,480 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ 73,15,989 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

Last Updated : Oct 29, 2020, 7:43 PM IST

ABOUT THE AUTHOR

...view details