ബിഗ് ബോസ് മറാഠി മത്സരാർഥി അറസ്റ്റിൽ - പൊലീസ്
മുംബൈയില്‍ ബിഗ് ബോസിന്‍റെ സെറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫയൽ ചിത്രം
മുംബൈ: റിയാലിറ്റി ഷോയായ ബിഗ് ബോസിന്‍റെ മറാഠി പതിപ്പിലെ മത്സരാർഥി അഭിജിത്ത് ബിച്ചുകാല അറസ്റ്റില്‍. സത്താറ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ ബിഗ് ബോസിന്‍റെ സെറ്റില്‍ നിന്നാണ് മുംബൈ പൊലീസിന്‍റെ സഹായത്തോടെ സത്താറ ക്രൈംബ്രാഞ്ച് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്. അഭിജിത്തിന്‍റെ ചെക്കുകളിൽ ഒന്ന് ബാങ്കിൽ നിന്ന് മടങ്ങിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ അഭിജിത്ത് ബിച്ചുകാല പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്.