തെലങ്കാന: ഹൈദരാബാദിലെ ഏറ്റവും വലിയ കൊവിഡ് ബാധിത പ്രദേശമായ മലക്‌പേട്ട് കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കി. മലക്‌പേട്ടിലെ 11 വൈറസ് ബാധിതരും രോഗവിമുക്തരായതിനെ തുടര്‍ന്നാണ് തീരുമാനം.
ഹൈദരാബാദില്‍ കൊവിഡ് മുക്ത പ്രദേശങ്ങളെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ നിന്ന് ഒഴിവാക്കി - Malakpet Containment zonein Hyderabad
കൊവിഡ് രോഗം ഭേദമായ പ്രദേശങ്ങൾ ഒഴികെ മറ്റ് പ്രദേശങ്ങൾ ഇപ്പോഴും കണ്ടെയ്ൻമെന്‍റ് സോണുകളിൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് എംഎൽഎ അഹമ്മദ് ബാലാല പറഞ്ഞു
കൊവിഡ് വൈറസ് ഭേദമായതോടെ ഹൈദരാബാദിലെ മലക്പേട്ടിലെ കണ്ടെയ്ൻമെന്‍റ് സോൺ തുറന്നു
കൊവിഡ് രോഗം ഭേദമായ പ്രദേശങ്ങൾ ഒഴികെ മറ്റ് പ്രദേശങ്ങൾ ഇപ്പോഴും കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് എംഎൽഎ അഹമ്മദ് ബാലാല പറഞ്ഞു. ഈ പ്രദേശത്ത് ആകെ 750 വീടുകളാണ് ഉള്ളത്. നിലവിൽ ഇവിടെ പോസിറ്റീവ് കേസുകൾ ഒന്നുമില്ല. റംസാൻ മാസമായതിനാൽ ആളുകൾ പ്രാര്‍ത്ഥനകളെല്ലാം വീടുകളില്‍ തന്നെ നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.