കേരളം

kerala

ETV Bharat / bharat

ഭരണഘടനയുടെ എഴുപത് വർഷം; പ്രകാശ് അംബേദ്‌കർ ഇടിവി ഭാരതിനോട്

ഡോ.ബി.ആര്‍. അംബേദ്‌കറിന്‍റെ ചെറു മകനും വാചിദ് ബഹുജന്‍ അഗതി പാര്‍ട്ടിയുടെ അധ്യക്ഷനുമായ പ്രകാശ് അംബേദ്‌കർ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

Constitution still relevant today after seven decades  Prakash Ambedkar  Father of Indian Constitution  Constitution Day  Constitution still relevant today after seven decades:P Ambedkar  ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് ഏഴ് പതിറ്റണ്ട്
പ്രകാശ് അംബേദ്കര്‍

By

Published : Nov 26, 2019, 1:51 PM IST

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ ജീവിതം നയിക്കാനുമുള്ള അടിസ്ഥാന തത്വങ്ങളൾക്കൊപ്പം സമൂഹത്തെ മികച്ച രീതിയില്‍ മാറ്റുന്നതിനുള്ള അവസരം ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ ഭരണഘടനയുടെ 70-ാം വാർഷികമാണ്. 2015 ലാണ് ഭരണഘടന ശില്‍പ്പിയായ ബി.ആര്‍ അംബേദ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ദിനം ആദ്യമായി ആഘോഷിക്കുന്നത്. ബി.ആര്‍. അംബേദ്കറിന്‍റെ കൊച്ചു മകനും വാചിദ് ബഹുജന്‍ അഗതി പാര്‍ട്ടിയുടെ അധ്യക്ഷനുമായ പ്രകാശ് അംബേദ്കര്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് ഏഴ് പതിറ്റണ്ട്; പ്രകാശ് അംബേദ്കര്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു

വളരെ അധികം ദീര്‍ഘ വീക്ഷണമുള്ള ആളായിരുന്നു ബാബാ സാഹിബ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ച ഇന്ത്യന്‍ ഭരണഘടന ഇന്നും പ്രസക്തമാണ്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യവും അവരവരുടെ ആദര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നു. രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഭരണഘടന നിര്‍മാണ പ്രക്രിയകള്‍ നടന്നത്. അതില്‍ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ മേല്‍നോട്ടമാണ് അംബേദ്കര്‍ വഹിച്ചിരുന്നത്. അടുത്ത കാലത്തായി രാജ്യം വലിയ പരിവർത്തനത്തിന് വിധേയമായിരുന്നു. സമൂഹത്തിന്‍റെയും ഭരണഘടനയുടെയും പ്രത്യയശാസ്ത്രങ്ങൾ ഇപ്പോൾ ഒത്തുചേരാൻ തുടങ്ങിയിരിക്കുകയാണ്. ഇത് ഭരണഘടന നിർമാതാക്കളുടെ നേട്ടമായാണ് കരുതുന്നത്.


ചീഫ് ജസ്റ്റിസ് ബോബ്ഡെയില്‍ പ്രതീക്ഷയുണ്ട്...

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ മുന്‍ ജഡ്ജിമാരെപ്പോലെ ധൈര്യം കാണിക്കുമെന്നാണ് പ്രതീക്ഷ. സുപ്രീംകോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത നിരവധി ഹര്‍ജികളുണ്ട്. പ്രത്യേകിച്ച് 370-മത് അനുച്ഛേദം നീക്കം ചെയ്ത നടപടിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഹര്‍ജികള്‍ പരിഗണിച്ച് ഉടന്‍ വിധി പറയണം. എന്താണ് ശരിയും തെറ്റുമെന്ന് ജനങ്ങള്‍ അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്‌ത നടപടിക്ക് ശേഷം ഭരണഘടന അസംബ്ലി വിധിന്യായത്തിന്‍റെ ഭാഗമാണെങ്കില്‍ ശുപാര്‍ശ സംസ്ഥാന ഭരണഘടനാ അംസംബ്ലി നല്‍കണമെന്ന് ജമ്മു കശമീര്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നതാണ്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായി ജമ്മു കശ്മീര്‍ മാറിയെങ്കിലും സുപ്രീംകോടതി വിധി ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്.

നിരവധി പ്രത്യയശാസ്ത്രങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ സംഘപരിവാര്‍ ആര്യവ്രതം പുന-സ്ഥാപിക്കാന്‍ ശ്രമം നടത്തുകയാണ്. അത് സാധ്യമല്ല. ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ സംഘവരിവാറി പ്രത്യയശാസ്ത്രത്തെ ജനങ്ങള്‍ അംഗീകരിക്കില്ല.


അയോധ്യ വിധി...

കഥകളെക്കാള്‍ കൂടുതല്‍ വസ്തുതകള്‍ സുപ്രീംകോടതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. കാര്‍ബണ്‍ ഡേറ്റിങ് നടപടിക്രമങ്ങള്‍ നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ഭൂമി പരിശോധിക്കാന്‍ പുരാവസ്തു വകുപ്പിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍റെയെല്ലാം ഫലമെന്തായെന്ന് ആര്‍ക്കും അറിയില്ല. സുപ്രീം കോടതി സത്യസന്ധത പുലര്‍ത്തിയിരുന്നങ്കില്‍ അത് പരിഗണിക്കുമായിരുന്നു. ബാബറി മസ്ജിദ്-രാമജന്മ തര്‍ക്ക ഭൂമിക്ക് പരിഹാരമുണ്ടാക്കിയെങ്കിലും വിമര്‍ശനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം ഭരണഘടന ഉത്തരവാദിത്വത്തോടെ തുടരുമെന്ന് പ്രകാശ് അംബേദ്‌കർ നിലപാട് വ്യക്തമാക്കി.

ABOUT THE AUTHOR

...view details