കേരളം

kerala

ETV Bharat / bharat

വികാസ് ദുബെയെ കൊണ്ടുവന്ന വാഹനത്തിലെ പൊലീസ് കോൺസ്റ്റബിളിന് കൊവിഡ്

ഉദ്യോഗസ്ഥനെ ഗണേശ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

Vikas Dubey  Ujjain  COVID-19  Uttar Pradesh police  encounter  Kanpur  വികാസ് ദുബെ  യുപി പൊലീസ് കൊവിഡ്  പൊലീസ് കോൺസ്റ്റബിളിന് കൊവിഡ്  കാൺപൂർ കൊവിഡ്
വികാസ് ദുബെയെ കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിന് കൊവിഡ്

By

Published : Jul 12, 2020, 3:21 PM IST

ലക്‌നൗ: വികാസ് ദുബെയെ ഉജ്ജയ്‌നിൽ നിന്ന് കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പുറത്തുവന്നതിനെ തുടർന്ന് ഉദ്യോഗസ്ഥനെ ഗണേശ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡോ. ആർ.ബി കമൽ അറിയിച്ചു.

വെള്ളിയാഴ്‌ച രാവിലെയാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ ദുബെ കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ നിന്നും കാണ്‍പൂരിലേക്ക് ദുബെയെ കൊണ്ടുപോയ എസ്‌ടിഎഫ് വാഹനം അപകടത്തില്‍പ്പെട്ടു. തുടർന്ന് രക്ഷപെടാന്‍ ശ്രമിച്ച ദുബെയെ പൊലീസ് വെടിവെച്ചു. കൊവിഡ് സ്ഥിരീകരിച്ച പൊലീസ് കോൺസ്റ്റബിളിന് ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു. ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

ABOUT THE AUTHOR

...view details