യുപിയിൽ കോൺസ്റ്റബിളിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - Constable
ബാഗ്‌പട്ട് സ്വദേശി സോനു ഹുദ്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുപിയിൽ കോൺസ്റ്റബിളിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ലക്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ പൊലീസ് കോൺസ്റ്റബിളിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാഗ്‌പട്ട് സ്വദേശി സോനു ഹുദ്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെയിൻപുരി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഹുദ്ദ. അതേസമയം മരണകാരണം വ്യക്തമല്ല.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.