ഗുവാഹത്തി: അസമില്‍ കൊവിഡ് കേസുകള്‍ കുറയുകയാണെന്ന് ആരോഗ്യമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കോളജുകളുടെയും സര്‍വകലാശാലകളുടെയും ഹോസ്‌റ്റലുകള്‍ ഡിസംബര്‍ 15 മുതല്‍ തുറക്കുന്നതായിരിക്കും. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ 10,12 ക്ലാസുകളിലെ ഹോസ്‌റ്റലുകളും ഡിസംബര്‍ 15 മുതല്‍ തുറക്കാന്‍ തീരുമാനമായിട്ടുണ്ട്. എലമെന്‍ററി സ്‌കൂളുകളിലെ ആറാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജനുവരി 1 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. വ്യത്യസ്‌ത ദിവസങ്ങളിലായിരിക്കും വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്ലാസ്. നവംബര്‍ മാസത്തില്‍ സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. നവംബര്‍ 28 മുതല്‍ അസമിലെ എല്ലാ താല്‍കാലിക കൊവിഡ് കെയര്‍ സെന്‍ററുകളും അടച്ചെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമില്‍ കൊവിഡ് കേസുകള്‍ കുറയുകയാണെന്ന് ആരോഗ്യമന്ത്രി
എലമെന്‍ററി സ്‌കൂളുകളിലെ ആറാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജനുവരി 1 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ രോഗികള്‍ക്ക് ചികില്‍സ തുടരുമെന്നും സാഹചര്യത്തിനനുസരിച്ച് നടപടികള്‍ കെക്കൊള്ളുമെന്നും ഹിമാന്ദ ബിശ്വ ശര്‍മ വ്യക്തമാക്കി. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും നിലവിലുള്ള കൊവിഡ് പരിശോധന തുടരുന്നതായിരിക്കും. നിലവില്‍ ഭൂരിഭാഗം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവിടങ്ങളില്‍ നിന്നാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാണിച്ചു. വിമാനത്താവളങ്ങളില്‍ ശരാശരി 20,000 മുതല്‍ 30,000ത്തോളം സാമ്പിള്‍ പരിശോധനകളാണ് നടക്കുന്നത്. ഇതില്‍ 50 ശതമാനം യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതായി ഹിമാന്ദ ബിശ്വ ശര്‍മ വ്യക്തമാക്കി.
അസമില്‍ ഇതുവരെ 2,12,617 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,08,283 പേര്‍ കൊവിഡ് രോഗവിമുക്തി നേടി. നിലവില്‍ 3350 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതുവരെ 981 പേര്‍ അസമില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് നാല് വിഭാഗങ്ങളിലായി ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ നിര്‍ദേശം ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതില്‍ ഡോക്‌ടര്‍മാരും, നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും, 50 വയസിന് മുകളിലുള്ളവരും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഉള്‍പ്പെടുന്നു.