ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്താനും, തുടര്‍ നടപടികള്‍ ചർച്ചചെയ്യാനുമായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. കോൺഗ്രസ് ഓഫീസിലാണ് യോഗം ചേരുന്നത്.
കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ - ഗുജറാത്ത്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച്ച ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ്.
രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ മാർച്ച് 12ന് ഗുജറാത്തിലെ അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച്ച ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഏപ്രിൽ 11 മുതൽ ഏഴു ഘട്ടങ്ങളിലായാണ് 17-ാം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക. അവസാനഘട്ട വോട്ടെടുപ്പ് മേയ് 19 ന് നടക്കും. വോട്ടെണ്ണൽ മെയ് 23 ന്.