ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിഗിലൂടെയാണ് യോഗം ചേരുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഈ മാസത്തെ രണ്ടാമത്തെ യോഗമാണിത്.
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് - ലോക്ക് ഡൗൺ
സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം ചേരുന്നത്.
കോൺഗ്രസ് പ്രവർത്തക സമിതി യോഗം വ്യാഴാഴ്‌ച നടക്കും
ലോക്ക് ഡൗൺ കാലയളവിൽ ചെറുകിട വ്യവസായ മേഖല, സാമ്പത്തിക രംഗം എന്നിവ ഉയർത്താനുള്ള നടപടികളെക്കുറിച്ചായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക. യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കും. വിള സംഭരണം, കുടിയേറ്റക്കാരുടെ പ്രശ്‌ന പരിഹാരം തുടങ്ങിയ വിഷയങ്ങളും പാർട്ടി ചർച്ച ചെയ്യും.