ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യക്ക് നേരെ കരിങ്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വെള്ളിയാഴ്‌ച വൈകുന്നേരം കമലാ പാര്‍ക്കില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ സിന്ധ്യക്ക് നേരെ കരിങ്കൊടി വീശിയത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് ശിവരാജ് സിങുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു സിന്ധ്യ.
ജോതിരാദിത്യ സിന്ധ്യക്ക് നേരെ കരിങ്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ - ജോതിരാദിത്യ സിന്ധ്യക്ക് നേരെ കരിങ്കൊടി കാണിച്ച് കോണ്‍ഗ്രസ്
വെള്ളിയാഴ്‌ച വൈകുന്നേരം കമലാ പാര്‍ക്കില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ സിന്ധ്യക്ക് നേരെ കരിങ്കൊടി വീശിയത്.
ജോതിരാദിത്യ സിന്ധ്യക്ക് നേരെ കരിങ്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോണ്‍ഗ്രസ് പാര്‍ട്ടിയെ വഞ്ചിച്ചതിനാലാണ് പ്രവര്‍ത്തകര്‍ സിന്ധ്യക്കു നേരെ കരിങ്കൊടി കാണിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറി അബ്‌ദുല്‍ നഫീസ് പറഞ്ഞു. സിന്ധ്യയും അനുയായികളും സഞ്ചരിച്ച വാഹനങ്ങളെ തടയാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളിലൊന്നില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്‌തു. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.