ഡല്‍ഹി:ഡല്‍ഹി സർക്കാർ കൊവിഡ് 19 ബാധിതരുടെ എണ്ണം കൃത്യമായി പൊതുജനങ്ങളെ അറിയിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. പ്രതിച്ഛായ വര്‍ധിപ്പിക്കാനും ഇവന്‍റ് മാനേജ്മെന്‍റിലുമാണ് കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയെന്നും അജയ് മാക്കന്‍ കുറ്റപ്പെടുത്തി. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് മാളുകള്‍ അടക്കമുള്ളവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ച് കാണിക്കുകയാണെന്നും മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാതെ ശ്മശാനങ്ങളില്‍ കിടക്കുകയാണെന്നും അജയ് മാക്കന്‍ ആരോപിച്ചു. സര്‍ക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സക്കായി തുറന്നുകൊടുക്കണമെന്നും പല സ്വകാര്യ ആശുപത്രികളിലെയും കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അജയ് മാക്കന്‍ ആരോപിച്ചു.
കൊവിഡ് മരണസംഖ്യ കുറച്ചുകാണിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അജയ് മാക്കന്‍
സര്‍ക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സക്കായി തുറന്നുകൊടുക്കണമെന്നും പല സ്വകാര്യ ആശുപത്രികളിലെയും കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അജയ് മാക്കന്‍ ആരോപിച്ചു.
covid
നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഗംഗ റാം ആശുപത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളിലെ 88 ശതമാനം കിടക്കകള്‍ കൊവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. 16700 കിടക്കകള്‍ ഉണ്ടായിട്ടും കൊവിഡ് ബാധിതര്‍ക്കായി നല്‍കിയിരിക്കുന്നത് 1502 കിടക്കകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.