ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ വീഴ്‌ചയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം. പഴയ പാര്‍ട്ടിയുടെ പുതിയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും നഖ്‌വി വിമര്‍ശിച്ചു.
പുല്‍വാമ ആക്രമണത്തെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് ലജ്ജയില്ലെയെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി - രാഹുല്‍ ഗാന്ധി
സുരക്ഷാ വീഴ്‌ചയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം. പഴയ പാര്‍ട്ടിയുടെ പുതിയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി
ദേശീയതയുമായും സുരക്ഷയുമായും ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാറുണ്ട്. പാകിസ്ഥാന്‍റെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. പാകിസ്ഥാനെയാണ് കോണ്‍ഗ്രസ് പിന്‍തുണക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാകിസ്ഥാന് പ്രോത്സാഹനം നല്‍കുന്നതാണ്. ഇന്ത്യക്ക് പാകിസ്ഥാനെ ഭയമില്ലെന്നും ആക്രമിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി ദേശീയ സുരക്ഷാ വീഴ്‌ചയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. നമ്മുടെ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിലുള്ള ദുഃഖം നിലനിര്‍ത്തിക്കൊണ്ട് ചോദിക്കട്ടെ, ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത് ആര്‍ക്കാണെന്ന് രാഹുല്‍ ചോദിച്ചു. ആക്രമണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരാത്തതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സുരക്ഷാ വീഴ്‌ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായോ എന്നും രാഹുല്‍ ട്വീറ്റിലൂടെ ചോദിച്ചിരുന്നു.