ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥികൾ തങ്ങളുടെ വിജയം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നും ആർജെഡിയുമായുള്ള സഖ്യം ഇരു പാർട്ടികളുടെയും പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വീരേന്ദർ റാത്തോഡ് പറഞ്ഞു.
കോൺഗ്രസിനും ആർജെഡിക്കും ഡൽഹിയിൽ മികച്ച പ്രതീക്ഷകളുണ്ട്: വീരേന്ദർ റാത്തോഡ് കിഴക്കൻ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള ധാരാളം ആളുകൾ ഡൽഹിയിൽ ഉള്ളതിനാൽ ആർജെഡിയുമായുള്ള സഖ്യം തീർച്ചയായും രണ്ട് പാർട്ടികളെയും സഹായിക്കുമെന്ന് ഇടിവി ഭാരതത്തോട് സംസാരിച്ച റാത്തോഡ് പറഞ്ഞു. ദേശീയ തലസ്ഥാനത്തെ ജനങ്ങൾക്ക് നല്ല ഭരണം നൽകുന്നതിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. പ്രാദേശിക പ്രശ്‌നങ്ങളിൽ ആം ആദ്മി സർക്കാർ ശ്രദ്ധിക്കാതിരുന്നതിനാൽ ജനങ്ങളിൽ ഭരണവിരുദ്ധ പ്രവണത നിലനിൽക്കുന്നുണ്ട്. കെജരിവാൾ നേതൃത്വത്തിലുള്ള സർക്കാർ ഡൽഹി ജനതയെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ആർജെഡി നേതാവ് തേജശ്വി യാദവും മുതിർന്ന കോൺഗ്രസ് നേതാക്കളും ആവശ്യമെങ്കിൽ രാഹുലും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.