ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധി രാജ്യസഭാംഗം ആകണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാരുകൾ രംഗത്ത്. മധ്യപ്രദേശ്, ചത്തീസ്‌ഗണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ആവശ്യവുമായി രംഗത്തു വന്നത്. മധ്യ പ്രദേശിൽ ഈ വർഷം ഏപ്രിലിൽ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവു വരുന്നത്. ഈ ഒഴിവിലേക്കാണ് മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വം പ്രിയങ്കയെ നിർദേശിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ പാതയാണ് പ്രിയങ്ക പിന്തുടരുന്നതെന്നും മധ്യ പ്രദേശിലെ രാജ്യസഭ സീറ്റിലേക്ക് പ്രിയങ്കയെ കൊണ്ടുവരാൻ സമയമായെന്നും മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി സജ്ജൻ സിങ് വർമ ട്വീറ്റ് ചെയ്‌തു.
പ്രിയങ്ക ഗാന്ധിയുടെ രാജ്യസഭാംഗത്വം; ആവശ്യമുന്നയിച്ച് സംസ്ഥാനങ്ങൾ
മധ്യപ്രദേശ്, ചത്തീസ്‌ഗഡ് സംസ്ഥാനങ്ങളാണ് പ്രിയങ്ക ഗാന്ധി രാജ്യസഭാംഗത്വം സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നത്.
പ്രിയങ്ക ഗാന്ധിയുടെ രാജ്യസഭാംഗത്വം; ആവശ്യമുന്നയിച്ച് സംസ്ഥാനങ്ങൾ
അതേ സമയം സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗത്വം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചത്തീസ്‌ഗണ്ഡ് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഛത്തീസ്‌ഗഡിൽ നിന്നും രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെടാൻ പ്രിയങ്ക ഗാന്ധിക്ക് പ്രത്യേക വ്യവഹാരത്തിന്‍റെ ആവശ്യമില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ പ്രിയങ്ക ഗാന്ധി ഫോം പൂരിപ്പിച്ചാൽ മാത്രം മതിയെന്നും ഛത്തീസ്‌ഗഡ് ഭവന പരിസ്ഥിതി മന്ത്രി മുഹമ്മദ് അക്ബർ പറഞ്ഞു.