കേരളം

kerala

ETV Bharat / bharat

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു

15 പേ​രു​ക​ളാ​ണ് ആ​ദ്യ പ​ട്ടി​ക​യി​ലു​ള്ള​ത്. സോ​ണി​യ ഗാ​ന്ധി വീ​ണ്ടും മ​ത്സ​രി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു. റാ​യ്ബ​റേ​ലി​യി​ലാ​ണ് സോണിയ മത്സരിക്കുക. രാ​ഹു​ൽ ഗാ​ന്ധി സി​റ്റിം​ഗ് മ​ണ്ഡ​ല​മാ​യ അ​മേ​ത്തി​യി​ൽ ത​ന്നെ മത്സരിക്കും.

ഫയൽ ചിത്രം

By

Published : Mar 7, 2019, 11:36 PM IST

ഉത്തർപ്രദേശിലെ 11 സീറ്റുകളിലെയും ഗുജറാത്തിലെ നാല് സീറ്റുകളിലെയും സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. അതേസമയം, കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് സ്ഥാനാർ‌ത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയത്.

പട്ടികയിൽ ഇടംപിടിച്ച മറ്റു സ്ഥാനാർഥികൾ:

∙ അഹമ്മദാബാദ് വെസ്റ്റ്– രാജു പരമർ

∙ ആനന്ദ് – ഭരത്‌സിങ് എം. സോളൻങ്കി

∙ വഡോദര– പ്രശാന്ത് പട്ടേൽ

∙ ഛോട്ടാ ഉദയ്പൂർ – രഞ്ജിത് മോഹൻസിങ് രത്‌വ

∙ ബഹരൻപുർ – ഇമ്രാൻ മസൂദ്

∙ ബദൗൻ – സലീം ഇക്ബാൽ ശർവേണി

∙ ദൗരാഹ്ര – ജിതിൻ പ്രസാദ്

∙ ഉന്നാവാ – അനു ടൻഡൻ

∙ ഫറൂഖാബാദ് –സൽമാൻ ഖുർഷിദ്

∙ അക്ബർപുർ – രാജാറാം പാൽ

∙ ജലാൻ – ബ്രിജ് ലാൽ ഖബ്റി

∙ ഫൈസാബാദ്– നിർമൽ ഖത്രി

∙ കുശിനഗർ – ആർ.പി.എൻ.സിങ്

ABOUT THE AUTHOR

...view details