ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെ (ബിപിസിഎൽ) സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കോൺഗ്രസ്. ഉറ്റസുഹൃത്തുക്കളായ മുതലാളിമാര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്‌ദാനമാണോ ഇതുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ബിപിസിഎല്‍ ഓഹരി വില്‍പന; രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് - BPCL
പൊതു മേഖല സ്ഥാപനമായ ബിപിസിഎല്ലിന്‍റെ ഓഹരി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. 52.98 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്.
"ബിപിസിഎല്‍ വില്‍ക്കുന്നത് എങ്ങനെ ലാഭകരമാകും? ഡിസംബറില്‍ സര്‍ക്കാറിന് 2051.53 കോടിയുടെ ലാഭം ബിപിസിഎല്‍ നല്‍കിയിട്ടുണ്ട്. 53 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് മോദി സര്‍ക്കാര്‍ ടെന്‍റര്‍ വിളിച്ചിരിക്കുന്നത്. ഉറ്റസുഹൃത്തുക്കളായ മുതലാളിമാര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്‌ദാനമാണോ ഇതും?" രൺദീപ് സിങ് സുര്‍ജേവാല ചോദിച്ചു.
പൊതു മേഖല സ്ഥാപനമായ ബിപിസിഎല്ലിന്‍റെ ഓഹരി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. 52.98 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ആഗോളതലത്തിലുള്ള താല്‍പര്യ പത്രമാണ് ക്ഷണിച്ചിരിക്കുന്നത്. പത്ത് ബില്യൺ ഡോളര്‍ ആസ്‌തിയുള്ള കമ്പനികൾക്കാണ് അപേക്ഷ നല്‍കാനാവുക. ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനിയാണ് ബിപിസിഎൽ.