കേരളം

kerala

ETV Bharat / bharat

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് കോണ്‍ഗ്രസ് - സ്മൃതി ഇറാനി

ബിരുദം പൂര്‍ത്തിയാക്കിയില്ലെന്ന് സ്മൃതി ഇറാനി. പരിഹാസവുമായി പ്രതിപക്ഷം

സ്മൃതി ഇറാനി

By

Published : Apr 12, 2019, 5:07 PM IST

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍ വേദി. മോദി സര്‍ക്കാരിന്‍റെ കാലത്ത് മാത്രമെ സ്മൃതിയെ പോലുള്ളവര്‍ക്ക് ബിരുദം ഉണ്ടാക്കാന്‍ കഴിയൂ എന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. 2014 ല്‍ ലോക്സഭ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച പത്രികയില്‍ 1994 ല്‍ ബിരുദം പൂര്‍ത്തിയാക്കിയെന്ന് കാണിച്ചിരുന്നു. എന്നാല്‍ ഇക്കുറി സമര്‍പ്പിച്ച പത്രികയില്‍ ബിരുദം നേടിയിട്ടില്ല എന്നാണ് കാണിച്ചിരിക്കുന്നത്. സ്മൃതിയുടെ ബിരുദത്തെ കുറിച്ച് നേരത്തെ തന്നെ വിവാദമുയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയിലാണ് സ്മൃതി ഇറാനി മത്സരിക്കുന്നത്.

ABOUT THE AUTHOR

...view details