ലഖ്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് പാർട്ടി രണ്ട് നേതാക്കളെ പുറത്താക്കി. പാർട്ടി നേതാക്കളായ കൊണാർക്ക് ദീക്ഷിത്, ഗൗരവ് ദീക്ഷിത് എന്നിവരാണ് ആറുവർഷമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്ന് ആരോപിച്ച് ആറ് വർഷത്തേക്ക് പുറത്താക്കിയത്.
ഉത്തർപ്രദേശിൽ രണ്ട് നേതാക്കളെ കോൺഗ്രസ് പുറത്താക്കി
പാർട്ടി നേതാക്കളായ കൊണാർക്ക് ദീക്ഷിത്, ഗൗരവ് ദീക്ഷിത് എന്നിവരാണ് ആറുവർഷമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്ന് ആരോപിച്ച് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്
കോൺഗ്രസ് പാർട്ടി
പാർട്ടിക്കും അതിന്‍റെ നേതാക്കൾക്കുമെതിരെ ഇരുവരും നിഷേധാത്മകവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങൾ നടത്തുകയാണെന്ന് അച്ചടക്ക സമിതി അംഗം ശ്യാം കിഷോർ ശുക്ല സസ്‌പെന്‍ഷന്‍ കത്തിൽ പറയുന്നു. സവർണ്ണ കോൺഗ്രസുകാർക്കെതിരെ യുപിസിസി പ്രസിഡന്‍റ് അജയ് കുമാർ ലല്ലു അടക്കമുള്ളവർ അനീതി കാണിക്കുന്നതായി ആരോപിച്ച് "ഷോഷിത് സവർണ കോൺഗ്രസ്" എന്ന പേരിൽ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ഇരു നേതാക്കളും നടത്തുന്നുണ്ട്.