ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 147 ആയി ഉയർന്നു. 122 ഇന്ത്യക്കാർക്കും 24 വിദേശ പൗരന്മാരുമടക്കം 147 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിൽ ഇതുവരെ 42 കേസാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർ പ്രദേശിൽ 15ഉം കർണാടകയിൽ 11 കേസുകളുമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 147ആയി - newdelhi
ആഗോളതലത്തിൽ കൊവിഡ് മൂലം 7500ഓളം പേർ മരണപ്പെടുകയും 184,000ത്തോളം പേർ രോഗബാധിതരാവുകയും ചെയ്തെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു
ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 147ആയി
ഡൽഹിയിൽ ഒമ്പത്, ലഡാക്കിൽ എട്ട്, ജമ്മു കശ്മീർ മൂന്ന്, ഒഡീഷ ഒന്ന് എന്നിങ്ങനെയാണ് കണക്ക്. ഇതുവരെ 14 പേരാണ് രോഗ വിമുക്തമായി ആശുപത്രി വിട്ടത്. ആഗോളതലത്തിൽ കൊവിഡ് മൂലം 7500ഓളം പേർ മരണപ്പെടുകയും 184,000ത്തോളം പേർ രോഗബാധിതരാവുകയും ചെയ്തെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.