ന്യൂഡൽഹി: ഇന്ത്യയിൽ 22,752 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി ഉയർന്നു. 4,56,830 പേർ രോഗമുക്തി നേടിയപ്പോൾ 2,64,944 പേർ ചികിത്സയിൽ തുടരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 482 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 20,642 ആയി.
ആശങ്ക ഒഴിയുന്നില്ല; ഇന്ത്യയിലെ കൊവിഡ് കേസുകൾ 7,42,000 കടന്നു - ഇന്ത്യ കൊവിഡ് പരിശോധന
രാജ്യത്ത് 22,752 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗമുക്തി നേടിയവർ 4,56,830.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ്. 2,17,121 കൊവിഡ് കേസുകളും 9,250 മരണങ്ങളും മഹാരാഷ്‌ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്‌തു. തമിഴ്‌നാട്ടിൽ നിന്ന് 1,18,594 കേസുകളും 1,636 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഡൽഹിയിൽ 1,02,831 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3,165 പേർ മരിക്കുകയും ചെയ്‌തു. രാജ്യത്ത് 1,04,73,771 സാമ്പിളുകൾ ഇതുവരെ പരിശോധിച്ച് കഴിഞ്ഞതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. 2,62,679 സാമ്പിളുകൾ ചൊവ്വാഴ്‌ച പരിശോധിച്ചു.