ഗോവയിൽ സമൂഹ വ്യാപനമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ്
ഗോവയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,039 ആയി. ഗോവയിലുളനീളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ദ് വ്യക്തമാക്കി
പനാജി: ഗോവയിൽ സമൂഹ വ്യാപനമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. ഗോവയിലുളനീളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനം നടന്നതായി സർക്കാർ അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർശനമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) സംസ്ഥാന സർക്കാർ നടപ്പാക്കി. പുറത്ത് നിന്നെത്തുന്നവരെ കർശനമായി പരിശോധിക്കുകയും കൃത്യമായി ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന ഏക സംസ്ഥാനമാണ് ഗോവ. വാസ്കോ നഗരത്തിലെ മംഗൂർ ഹില്ലും സത്താരിയിലെ മോർലെം ഗ്രാമവും കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. മറ്റ് ചില പ്രദേശങ്ങൾ മിനി കണ്ടെയ്‌ൻമെന്‍റ് സോണുകളായും പ്രഖ്യാപിച്ചു. 44 പുതിയ കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,039 ആയി. 667 പേർ ചികിത്സയിൽ തുടരുന്നു.