ന്യൂഡൽഹി:കൊവിഡിനെ തുടർന്ന് ഫിഷറീസ്, അക്വാകൾച്ചർ മേഖലകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്ക് പുറമേ 10 പ്രാദേശിക ഭാഷകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) മാർഗനിർദേശങ്ങൾ പുറത്തിറക്കി. നദികൾ, ജലസംഭരണികൾ, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഐസിആർ ഫിഷറി ഇൻസ്റ്റിറ്റ്യൂഷനുകൾ വഴി നിർദേശം നൽകിയത്.
മത്സ്യതൊഴിലാളികൾക്കുള്ള മാർഗനിർദേശങ്ങൾ 12 ഭാഷകളിൽ പുറത്തിറക്കി ഐസിഎആർ - ഐസിഎആർ
നദികൾ, ജലസംഭരണികൾ, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഐസിആർ ഫിഷറി ഇൻസ്റ്റിറ്റ്യൂഷനുകൾ വഴി നിർദേശം നൽകിയത്.
കൊവിഡ് -19; മത്സ്യബന്ധനത്തിനുള്ള ഉപദേശം 12 ഭാഷകളിൽ പുറത്തിറക്കി ഐസിഎആർ
കൊവിഡ് മത്സ്യബന്ധന മേഖലയെയും അക്വാകൾച്ചർ മേഖലയെയും പലവിധത്തിൽ ബാധിച്ചിട്ടുണ്ടെന്ന് ഉപദേശത്തിൽ പറയുന്നു. വിവിധ ഉപമേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ഐസിആർ അതിന്‍റെ ഗവേഷണ സ്ഥാപനങ്ങളിലൂടെ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നിർദേശങ്ങൾ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിൽ ലഭ്യമാണ്. സംസ്ഥാന ഫിഷറീസ് വകുപ്പുകൾ, വികസന ഏജൻസികൾ, എൻജിഒകൾ, സ്വാശ്രയസംഘങ്ങൾ, കൂടാതെ സോഷ്യൽ മീഡിയ എന്നിവയിലൂടെ ഇവ ജനങ്ങളിൽ എത്തിക്കുന്നുണ്ട്.