ന്യൂഡൽഹി:കൊവിഡിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിങിലൂടെ ഉന്നതതല യോഗം ചേർന്നു.
ലോകാരോഗ്യ സംഘടനയുമായി കേന്ദ്ര ആരോഗ്യമന്ത്രി ചർച്ച നടത്തി - corona
ലോകാരോഗ്യ സംഘടനയുമായി ചേർന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയവും വൈറസിനെതിരെയുള്ള വാക്‌സിൻ കണ്ടുപിടിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.
രാജ്യത്തെ രോഗബാധിതരുടെ എണ്ണം 11,439 ആയി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡബ്ല്യുഎച്ച്ഒയുമായി വിശദമായ ചർച്ച നടത്തിയത്. "വൈറസിനെതിരെയുള്ള വാക്‌സിൻ കണ്ടുപിടിക്കുന്നതിൽ ലോകത്തിനൊപ്പം നമ്മളും പോരാടുകയാണ്. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇതിനായി പ്രവർത്തിക്കുന്നുണ്ട്." സംസ്ഥാന ആരോഗ്യമന്ത്രിമാരെ വീഡിയോ കോൺഫറസ് വഴി അദ്ദേഹം അറിയിച്ചു. വാക്‌സിൻ വികസിപ്പിക്കുന്നതുവരെ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും ലോക് ഡൗൺ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി ജാഗ്രതാ നിർദേശം നൽകി.
രാജ്യത്ത് ഇത് വരെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 1,306 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 9,756 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ഇന്ത്യയിലെ മൊത്തം മരണ സംഖ്യ 377 ആയി. ലോകാരോഗ്യ സംഘടനക്കൊപ്പം ശാസ്ത്ര സാങ്കേതിക മന്ത്രാലയവും വാക്‌സിൻ വികസിപ്പിക്കുന്നതിൽ പ്രവർത്തിക്കുന്നതായി ഹർഷ് വർധൻ ഈ മാസം പത്തിന് വ്യക്തമാക്കിയിരുന്നു.