ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ് സൗകര്യം ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഒരുക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനാവശ്യമായ മെഷീനുകൾ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയുടെ പ്രത്യേക യൂട്ടിലിറ്റി ബ്ലോക്കാണ് ഇതിനായി ഉപയോഗിക്കുന്നത്.
കൊവിഡ് വാക്‌സിൻ; ആദ്യ കോൾഡ് സ്റ്റോറേജ് സൗകര്യം ഡൽഹിയിൽ - ആദ്യ കോൾഡ് സ്റ്റോറേജ് സൗകര്യം ഡൽഹിയിൽ ഒരുക്കും
രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് കോൾഡ് സ്റ്റോറജ് സൗകര്യം ഒരുക്കുന്നത്. ഇതിനാവശ്യമായ യന്ത്രങ്ങൾ ആശുപത്രിയിലെത്തിച്ചു.
കൊവിഡ് വാക്സിൻ
120 വാട്ട് വീതമുള്ള 90 ഫ്രീസറുകൾ കെട്ടിടത്തിലെ രണ്ട് മുറികളിലായി സ്ഥാപിക്കും. യന്ത്രങ്ങൾക്ക് 12/9 അടി വലുപ്പമുണ്ട്. ഡിസംബർ 25ന് അടുത്ത ബാച്ച് മെഷീനുകൾ ആശുപത്രിയിലെത്തുമെന്നാണ് സൂചന. ആശുപത്രിയിൽ യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി ഡോസ് വാക്സിൻ സംഭരണ ശേഷിയാണ് ആശുപത്രിയിൽ ഒരുക്കുന്നത്. ഏഴ് മുറികളുള്ള മൂന്ന് നിലകളാണ് കെട്ടിടത്തിലുള്ളത്.