ഗുജറാത്തില്‍ നാല് ലക്ഷം രൂപയുടെ മയക്കുമരുന്ന് തീര സംരക്ഷണസേന പിടിച്ചെടുത്തു - മയക്കുമരുന്ന്
മൂന്ന് കിലോഗ്രാം തൂക്കം വരുന്ന മയക്കുമരുന്നാണ് ഗുജറാത്തിലെ കച്ചില്‍ നിന്നും തീരസംരക്ഷണസേന പിടിച്ചെടുത്തത്.
ഗുജറാത്തില്‍ നാല് ലക്ഷം രൂപയുടെ മയക്കുമരുന്ന് തീരസംരക്ഷണസേന പിടിച്ചെടുത്തു
ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ച് ജില്ലയിൽ ജഖാവിൽ നിന്ന് നാല് ലക്ഷം രൂപ വിലവരുന്ന മൂന്ന് പാക്കറ്റ് മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്ന് ഏകദേശം മൂന്ന് കിലോഗ്രാം തൂക്കം വരുമെന്ന് തീര സംരക്ഷണസേന അറിയിച്ചു. ഇതോടെ ഏകദേശം 3 കോടി വിലവരുന്ന 202 പാക്കറ്റ് മയക്കുമരുന്നുകളാണ് 2020 ൽ കണ്ടെടുത്തതെന്ന് ഡിഫന്‍സ് പിആര്‍ഒ ട്വീറ്റ് ചെയ്തു.