കേരളം

kerala

ETV Bharat / bharat

മംഗലാപുരം വെടിവെപ്പ്; സിഐഡി അന്വേഷണം ആവശ്യപ്പെടുമെന്ന് യദ്യൂരപ്പ

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ആരാണ് ഉള്‍പ്പെട്ടിട്ടുള്ളത്, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തവര്‍ ആരാണ് എന്നീ കാര്യങ്ങളില്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

By

Published : Dec 23, 2019, 1:16 PM IST

Cm yadiyuraapa announced that Manglore riots case will be handed over to CID for enquiry  CID for enquiry  മംഗലാപുരം വെടിവെപ്പ്  യദ്യൂരപ്പ
മംഗലാപുരം വെടിവെപ്പ്; സിഐഡി അന്വേഷണം ആവശ്യപ്പെടുമെന്ന് യദ്യൂരപ്പ

ബംഗളൂരു: മംഗലാപുരത്ത് പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിഐഡി അന്വേഷണം ആവശ്യപ്പെടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ. ഡോളര്‍ കോളനിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ആരാണ് ഉള്‍പ്പെട്ടിട്ടുള്ളത്, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തവര്‍ ആരാണ് എന്നീ കാര്യങ്ങളില്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ദേശീയ പൗരത്വഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീംങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളേയും ഉപദ്രവിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കോണ്‍ഗ്രസ് ജനങ്ങളെ വഴിതെറ്റിക്കുകയാണ്. രാജ്യത്ത് കലാപത്തിന് കാരണക്കാരും അവരാണ്. കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയെക്കുറിച്ച് ഭാവിയില്‍ വ്യക്തമാകുമെന്നും യദ്യൂരപ്പ പറഞ്ഞു.

ABOUT THE AUTHOR

...view details