ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് എതിരെ വിമർശനവുമായി മുതിർന്ന ബിജെപി നേതാവും എംപിയുമായ ഓം പ്രകാശ് മാത്തൂർ. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ജനം കോൺഗ്രസിനാണ് അവസരം നൽകിയതെന്നും അത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനെ ഒരുമിച്ച് കൊണ്ടുപോകാൻ ഗെലോട്ടിന് സാധിച്ചില്ല. എംഎൽഎന്മാർ ഗെലോട്ടിന്‍റെ ഭരണത്തിൽ സന്തുഷ്‌ടരല്ല. എംഎൽഎമാരെ കഴുതകൾ, കുതിരകൾ എന്ന് വിളിച്ച് അപമാനിച്ചത് ശരിയായില്ലെന്നും കുതിരകൾ പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അശോക് ഗെലോട്ടിനെതിരെ ബിജെപി നേതാവ് ഓം പ്രകാശ് മാത്തൂർ - Newdelhi
സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ജനങ്ങൾ കോൺഗ്രസിനാണ് അവസരം നൽകിയതെന്നും അത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണമായിരുന്നുവെന്നും ഓം പ്രകാശ് മാത്തൂർ അഭിപ്രായപ്പെട്ടു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടിനെതിരെ ബിജെപി നേതാവ് ഓം പ്രകാശ് മാത്തൂർ
ഇന്ന് ജയ്‌പൂരിൽ നടക്കുന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎന്മാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കാതിരിക്കുന്ന എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ കോൺഗ്രസ് ഇൻ ചാർജ് അവിനാശ് പാണ്ഡെ പറഞ്ഞു.