ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തിൽ പുതിയ നിലപാടുമായി ജഡ്ജിമാർ രംഗത്ത്. പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് ജഡ്ജിമാര്‍ അന്വേഷണ പാനലിനെ അറിയിച്ചു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, രോഹിഗ്ടണ്‍ നരിമാന്‍ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: പരാതിക്കാരിയുടെ അഭാവത്തിൽ അന്വേഷണം പാടില്ലെന്ന് ജഡ്ജിമാർ
പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് ജഡ്ജിമാര്‍
പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സുപ്രീം കോടതിയുടെ വിശ്വാസതയെ ബാധിക്കുമെന്ന് ചന്ദ്രചൂഡ് ഈ മാസം രണ്ടാം തീയതി പാനലിന് കത്തു നല്‍കിയിരുന്നു. പരാതിക്കാരിക്ക് ഒരു അഭിഭാഷകയെ അനുവദിക്കുകയോ അല്ലെങ്കില്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുകയോ വേണമെന്നും ചന്ദ്രചൂഡ് നിർദേശം മുന്നോട്ട് വച്ചിരുന്നു. ഇതൊരു സാധാരണ പരാതിയല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണമാണെന്നും അതുകൊണ്ട് തന്നെ അതിന്‍റെ ഗൗരവത്തില്‍ കണ്ട് ഒരു അഭിഭാഷകയെ ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.
എന്നാൽ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന സമിതിയിൽ വിശ്വാസമില്ലെന്നും അതിനാൽ സമിതിക്ക് മുന്നിൽ ഹാജരാവില്ലെന്നും യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലെ രണ്ട് മുതിർന്ന ജഡ്ജിമാർ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിയുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.