കൊൽക്കത്ത:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നേതൃത്വത്തില്‍ വലിയ പ്രതിഷേധ റാലിയാണ് ബിഹാറില്‍ നടന്നത്. എന്നാല്‍ നിയമത്തിനനുകൂലമായ നിലപാടാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിന്‍റേത്. ഈ നിയമം ഇന്ത്യയെ ബാധിക്കില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മമത ബഹുജന റാലി നടത്തി തൊട്ടുപിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. മാത്രവുമല്ല മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ട്വിറ്ററിലാണ് ഗവര്‍ണര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സമാധാനവും ഐക്യവും കാത്തു സൂക്ഷിക്കണം. നിയമം ഇന്ത്യന്‍ പൗരനെ ബാധിക്കുന്നില്ല. ഈ നടപടിയില്‍ ആരും വിഷമിക്കേണ്ടതില്ല. വര്‍ഷങ്ങളായി പീഡനങ്ങള്‍ സഹിക്കുന്നവര്‍ക്ക് ഇതൊരാശ്വാസമാണ്. ഇന്ത്യയില്‍ നിന്നും മറ്റൊരിടത്തേക്കും പോകേണ്ടതില്ല. ഗവര്‍ണര്‍ പറയുന്നു.