കേരളം

kerala

ETV Bharat / bharat

തലസ്ഥാന നഗരിയിൽ മലിനീകരണ നിയന്ത്രണം കർശനമാക്കി എൻജിറ്റി

ഡീസൽ ജനറേറ്റർ ഉപയോഗ നിയന്ത്രണത്തിനെതിരെയുള്ള അപേക്ഷയാണ് ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിറ്റി) തള്ളിയത്.

ദേശീയ ഹരിത ട്രിബ്യൂണൽ

By

Published : Oct 20, 2019, 12:18 AM IST

ന്യൂഡൽഹി: ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കാൻ അനുമതി തേടിയുള്ള പൊതുമേഖലാ വിതരണ കമ്പനിയുടെ ഹർജി ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിറ്റി) നിരാകരിച്ചു. ഡീസൽ ജനറേറ്ററുകൾ മലിനീകരണമുണ്ടാക്കുന്നുവെന്ന പരിസ്ഥിതി മലിനീകരണ അതോറിറ്റിയുടെ (ഇപിസിഎ) ഉത്തരവിനെതിരെയാണ് ദക്ഷിണ ഹരിയാന വൈദ്യുത വിതരണ കേന്ദ്രം ഹർജി സമർപ്പിച്ചത്. എൻ‌ജി‌ടി ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയലിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കഴിഞ്ഞ ബുധനാഴ്‌ച തലസ്ഥാനത്ത് ഡീസൽ ജനറേറ്ററുകളുടെ ഉപയോഗത്തിന് വേണ്ടിയുള്ള അപേക്ഷ പരിഗണിച്ചത്. സാങ്കേതിക പരിമിതികൾ മൂലം തലസ്ഥാന നഗരി മുഴുവനും വൈദ്യുതി വിതരണം സാധ്യമല്ലെന്നതായിരുന്നു വൈദ്യുത വിതരണ കേന്ദ്രത്തിന്‍റെ വാദം.
ഈ മാസം ഒമ്പതിനാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളായ ഗുർഗാവുൺ, ഫരീദാബാദ്, നോയിഡ, ഗസിയാബാദ് എന്നിവിടങ്ങളിലും ഡീസൽ ജനറേറ്റർ സെറ്റുകൾ നിരോധിക്കണമെന്ന് ഇപിസിഎ ഉത്തരവിറക്കിയത്. നിയമം ഒക്‌ടോബർ 15 മുതൽ പ്രാപല്യത്തിലും വന്നു.
പരിസ്ഥിതിയുടെയും പൊതുസമൂഹത്തിന്‍റെ ആരോഗ്യത്തിനും തലസ്ഥാനത്ത് ശുദ്ധവായു ഉറപ്പാക്കാനുമാണ് ഡീസൽ ജനറേറ്റർ സെറ്റ് നിരോധനം കൊണ്ടുവന്നതെന്നും എൻജിറ്റി അറിയിച്ചു.

ABOUT THE AUTHOR

...view details