കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ 13 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഡൽഹി

ഇതുവരെ 48 ഉദ്യോഗസ്ഥർക്കാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്

fresh COVID19 cases in CISF  coronavirus in cisf  cisf Delhi metro unit  സിഐഎസ്എഫ് ഉദ്യോഗസ്ഥർ  13 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു  ഡൽഹി  ഡൽഹി മെട്രോ ഗാർഡിംഗ് യൂണിറ്റ്
13 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : May 9, 2020, 4:29 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 13 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 48 ആയി. ഇവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. രോഗ ബാധിതരായവരിൽ 31 ഉദ്യോഗസ്ഥർ ഡൽഹി മെട്രോ ഗാർഡിങ് യൂണിറ്റിലും 13 പേർ മുംബൈ അന്താരാഷ്ട്ര എയർപോർട്ട് ഗാർഡിങ് യൂണിറ്റിലുമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ ഡൽഹി മെട്രോ ഗാർഡിങ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ്. അർധ സൈനിക വിഭാഗത്തിലും കേന്ദ്ര സായുധ പൊലീസ് സേനയിലുമായി 540ൽ അധികം കൊവിഡ് പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരിൽ അഞ്ച് പേർ മരിച്ചു.

ABOUT THE AUTHOR

...view details