പ്രധാനമന്ത്രിക്ക് നന്ദിയുമായി രാം വിലാസ് പാസ്വാന്‍റെ മകന്‍ - Chirag Paswan thanks PM Modi in bihar
പ്രധാനമന്ത്രി തന്‍റെ പിതാവിനോട് കാണിക്കുന്ന ബഹുമാനവും സ്‌നേഹവും എന്നെ സന്തോഷവാനാക്കിയെന്ന് ചിരാഗ് പാസ്വാൻ ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ചിരാഗ് പാസ്വാൻ
പട്‌ന:ബിഹാർ സന്ദർശനത്തിൽ പിതാവ് രാം വിലാസ് പാസ്വാനെ ഓർമിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. മകനെന്ന നിലയിൽ പ്രധാനമന്ത്രി പിതാവിനോട് കാണിച്ച സ്‌നേഹവും ബഹുമാനവും തന്നെ സന്തോഷിപ്പിച്ചുവെന്ന് ചിരാഗ് ട്വിറ്ററിൽ കുറിച്ചു. ഈ മാസം ആദ്യ വാരത്തിലാണ് കേന്ദ്രമന്ത്രിയായിരുന്ന രാം വിലാസ് പാസ്വാൻ മരിച്ചത്.