കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ ഗുഹയില്‍ താമസിച്ച ചൈനക്കാരനെ ആശുപത്രിയിലേക്ക് മാറ്റി

യാങ് റൂയി (35)നെയാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ കൊവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണ്.

Chinese man  Annamalai cave  Tiruvannamalai news  Tamil Nadu news  ലോഡ്ജ് ലഭിച്ചില്ല  ചൈനക്കാരന്  വിദേശി  സഞ്ചാരി  തമിഴ്നാട്  കൊവിഡ്-19  യാങ് റൂയി  അണ്ണാമലൈ കുന്ന്  ഗുഹ
ലോഡ്ജ് ലഭിച്ചില്ല; തമിഴ്നാട്ടില്‍ ഗുഹയില്‍ താമസിച്ച ചൈനക്കാരനെ ആശുപത്രിയിലേക്ക് മാറ്റി

By

Published : Apr 18, 2020, 8:37 AM IST

തമിഴ്നാട്: താമസിക്കാന്‍ സ്ഥലം ലഭിക്കാത്തതിനാല്‍ അണ്ണാമലൈ കുന്നിലെ ഗുഹയില്‍ അഭയം തേടിയ ചൈന സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. യാങ് റൂയി (35)നെയാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ കൊവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണ്.

ജനുവരി 20നാണ് യാങ് റൂയി തിരുവണ്ണാമലയിലെ അരുള്‍മിഗു അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. ഇവിടെയുള്ള ലോഡ്ജില്‍ താമസത്തിനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതൊടെയാണ് ഗുഹയില്‍ താമസിക്കാന്‍ തീരുമാനിച്ചത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് റൂയിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്ന് ജില്ലാ കലക്ടര്‍ കെ.എസ് കന്തസ്വാമി പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാമണ്ണ മഹാഋഷി റങ്കമ്മല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് റൂയി.

ABOUT THE AUTHOR

...view details