ന്യൂഡല്‍ഹി:ഗല്‍വാൻ താഴ്‌വര തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ. യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) തര്‍ക്ക പ്രദേശങ്ങളില്‍ 'അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്' ഈ മാസം ആറിന് നടന്ന യോഗത്തില്‍ ഇന്ത്യയിലെയും ചൈനയിലെയും സൈനിക മേധാവികള്‍ എത്തിച്ചേര്‍ന്ന ധാരണക്ക് വിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഗല്‍വാന്‍ താഴ്‌വര പൂര്‍ണമായും തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ മറുപടി നല്‍കി. അവകാശവാദം വെറും അതിശയോക്തി മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഗല്‍വാൻ താഴ്‌വരയില്‍ ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ - ഗല്‍വാൻ താഴ്‌വര
ഗല്‍വാന്‍ താഴ്‌വര പൂര്‍ണമായും തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ മറുപടി നല്‍കി. അവകാശവാദം വെറും അതിശയോക്തി മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
തിങ്കളാഴ്‌ച രാത്രി ഗൽവാൻ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ സൈനികർ വീരമ്യുത്യു വരിച്ചു. 1967ൽ നാഥു ലയിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇരു സേനകളും തമ്മിലുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലായിണിത്. അന്ന് ഇന്ത്യക്ക് 80 സൈനികരെയും ചൈനക്ക് 300ഓളം സൈനികരെയും നഷ്ടപ്പെട്ടിരുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഇയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തില്‍ ജൂൺ ആറിന് നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. നിലവിലെ സാഹചര്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും ഉന്നത കമാൻഡർമാർ തമ്മിലുള്ള ധാരണകൾ നടപ്പാക്കണമെന്നും ഇരുപക്ഷവും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഗല്‍വാൻ താഴ്‌വരയിലുണ്ടായ സംഘര്‍ഷം ചൈന മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ പരിണിതഫലമാണെന്നും ഇത് ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എസ്.ജയ്‌ശങ്കര്‍ ചൈനയെ അറിയിച്ചു.