ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുടെ സാധാരണ പട്രോളിങ് രീതി ചൈന തടസ്സപ്പെടുത്തുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്.
ഇന്ത്യൻ സൈനികരുടെ പട്രോളിങ് ചൈന തടസ്സപ്പെടുത്തിയതായി പ്രതിരോധമന്ത്രി - ഇന്ത്യൻ സൈനികരുടെ പട്രോളിങ് രീതി ചൈന തടസ്സപ്പെടുത്തിയതായി പ്രതിരോധമന്ത്രി
ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കുന്നതിനായി അതിർത്തികളിൽ കാവൽ നിൽക്കുന്ന സായുധ സേനയ്ക്ക് ഗുണമുണ്ടാകുന്ന പ്രമേയം പാസാക്കണമെന്നും അദ്ദേഹം ലോക്സഭയിൽ അഭ്യർത്ഥിച്ചു.
അതേസമയം, മെയ് പകുതിയോടെ പടിഞ്ഞാറൻ മേഖലയിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈന അതിക്രമ ശ്രമങ്ങൾ നടത്തി. ഇതിൽ കൊങ്ക, ഗോഗ്ര, പാങ്കോങ് തടാകത്തിന്‍റെ വടക്കൻ കര എന്നിവ ഉൾപ്പെടുന്നു. ഈ ശ്രമങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം ആവശ്യമായ നടപടി സ്വീകരിച്ചതായും പ്രതിരോധ മന്ത്രി പറഞ്ഞു.
ജൂൺ 15ന് നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇരുരാജ്യങ്ങളും സൈനിയ നയതന്ത്ര തല ചർച്ചകളുടെ ലംഘനമാണ് ചൈന നടത്തിയത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കുന്നതിനായി അതിർത്തികളിൽ കാവൽ നിൽക്കുന്ന സായുധ സേനയ്ക്ക് ഗുണമുണ്ടാകുന്ന പ്രമേയം പാസാക്കണമെന്നും അദ്ദേഹം ലോക്സഭയിൽ അഭ്യർത്ഥിച്ചു.