കേരളം

kerala

ചൈനയെന്നാല്‍ വഞ്ചനയും സാമ്രാജ്യത്വവുമാണെന്ന് യോഗ ഗുരു ബാബാ രാംദേവ്

By

Published : Jul 1, 2020, 8:36 PM IST

ചൈനയ്ക്ക് ഒരിക്കലും ഇന്ത്യയുടെ ചങ്ങാതിയാകാൻ കഴിയില്ല. അവര്‍ ഇന്ത്യയുടെ പരമ്പരാഗത ശത്രുവാണ്

ramdev
ramdev

ഡെറാഡൂണ്‍: ചൈനയെന്നാല്‍ വഞ്ചനയും സാമ്രാജ്യത്വവുമാണെന്ന് യോഗ ഗുരു ബാബാ രാംദേവ് പറഞ്ഞു. ഇന്ത്യയും നേപ്പാളും ആ മഹാസര്‍പ്പത്തെ വിശ്വസിക്കരുതെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

ചൈനയ്ക്ക് ഒരിക്കലും ഇന്ത്യയുടെ ചങ്ങാതിയാകാൻ കഴിയില്ല. അവര്‍ ഇന്ത്യയുടെ പരമ്പരാഗത ശത്രുവാണ്. ചൈന എല്ലായ്‌പ്പോഴും വഞ്ചനയും സാമ്രാജ്യത്വവും വച്ച് പുലര്‍ത്തുന്നു. അവരുടെ നയങ്ങൾ ഇന്ത്യയുടെയും നേപ്പാളിന്‍റെയും താൽപ്പര്യങ്ങൾക്ക് ചേര്‍ന്നതല്ല. ഇവരുടെ പ്രവൃത്തികള്‍ മൂലമാണ് നാം യുദ്ധത്തിന് തയ്യാറെടുത്തത് പോലുമെന്ന് രാംദേവ് പറഞ്ഞു.

ഇന്ത്യയും നേപ്പാളും ഭൂമിയിൽ വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വളരെയധികം സാമ്യമുണ്ടെന്നും തമ്മിലുള്ള സൗഹൃദം വളരെ പഴക്കം ചെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിൽ അതിരുകളുണ്ടെങ്കിലും നമ്മുടെ സംസ്കാരങ്ങളും പാരമ്പര്യങ്ങളും സമാനമാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങളുടെയും പുരോഗതി ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭൂപ്രദേശങ്ങളായ കലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവ ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനായി നേപ്പാള്‍ ഭരണഘടന ഭേദഗതി ചെയ്തതോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 15 ന് ലഡാക്കിലെ ഗാൽവാൻ വാലിയിലുണ്ടായ ഏറ്റുമുട്ടലിനുശേഷം ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിലെ സംഘർഷങ്ങൾ വര്‍ധിച്ച് വരികയാണ്. ടിക് ടോക്ക്, യുസി ബ്രൗസർ തുടങ്ങി 59 ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നിരോധിച്ചു.

ABOUT THE AUTHOR

...view details