പൊലീസുകാരനായ അച്ഛനെ ജോലിക്ക് പോകാന്‍ അനുവദിക്കാതെ വാശിപിടിച്ച് കരയുന്ന കുഞ്ഞിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
അച്ഛനെ ജോലിക്ക് വിടാതെ മകന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഒരു പൊലീസുകാരന്‍റെ തിരക്കുപിടിച്ച ജോലി സമയത്തെ ഏറ്റവും വിഷമമേറിയ കാര്യം എന്ന അടിക്കുറിപ്പോടെയാണ് പോലീസുദ്യോഗസ്ഥന്‍ വീഡിയോ പങ്കുവച്ചത്.
police
'പൊലീസ് ജോലിയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണിത്. തിരക്കുപിടിച്ച ജോലി സമയത്ത് നേരിടേണ്ടി വരുന്ന വിഷമമേറിയ കാര്യ'മെന്ന അടിക്കുറിപ്പോടെയാണ് പോലീസുദ്യോഗസ്ഥന്‍ അരുണ്‍ ബോത്ര സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവച്ചത്. അച്ഛന്‍റെ കാലില്‍ പിടിച്ചു കരയുന്ന കുഞ്ഞിന്‍റെ വീഡിയോ ആരുടെയും മനസലിയിക്കുന്നതാണ്. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധം വ്യക്തമാക്കുന്ന വീഡിയോക്ക് നിരവധി ലൈക്കുകളും കമന്‍റുകളുമാണ് ലഭിക്കുന്നത്.