കേരളം

kerala

By

Published : Mar 29, 2020, 11:41 PM IST

ETV Bharat / bharat

ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് കുട്ടി മരിച്ചത്

Acute Encephalitis Syndrome  Encephalitis in Bihar  Child dies  SKMCH  Sri Krishna Medical College & Hospital  Muzaffarpur  ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് വയസുള്ള ആണ്‍കുട്ടി മരിച്ചു
ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് വയസുള്ള ആണ്‍കുട്ടി മരിച്ചു

മുസാഫർപൂർ: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഇരുന്നൂറോളം കുട്ടികളാണ് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് കുട്ടി മരിച്ചത്. മുസാഫര്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയായ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുട്ടിയെ ചികിത്സിച്ചത്. കഴിഞ്ഞ വർഷം 120 ഓളം മരണങ്ങൾ എസ്‌കെഎംസിഎച്ചിലുണ്ടായിരുന്നു.

മുസാഫർപൂർ ജില്ലയിലെ സക്‌ദ ബ്ലോക്കിലെ ഗ്രാമത്തിലെ കുട്ടിക്ക് കുറച്ച് കാലമായി ജലദോഷമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ അഞ്ച് വയസുകാരിയും മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പീഡിയാട്രിക് ഐസിയുവില്‍ 100 കിടക്കള്‍ ഉടന്‍ സജ്ജീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details