ഛത്തിസ്‌ഗഡ്: ഗതാഗത യോഗ്യമായ റോഡ് ഇല്ലാത്തതിനെ തുടർന്ന് ജഷ്പൂരിൽ ഗർഭിണിയായ സ്‌ത്രീയെ അഞ്ച് കിലോമീറ്ററോളം കട്ടിലിൽ ചുമന്ന് ഗ്രാമവാസികൾ. നല്ല റോഡില്ലാത്തതിനാൽ ആംബുലൻസിന് പ്രദേശത്ത് എത്താൻ കഴിയില്ല. കൂടാതെ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ അഭാവവും നേരിടുന്നു. രണ്ട് അഴുക്കുചാലുകൾ കടന്നാൽ മാത്രമേ പ്രധാന റോഡിലേക്കുള്ള പാതയിൽ പ്രവേശിക്കാൻ കഴിയൂ.
ഛത്തിസ്‌ഗഡില്‍ ഗർഭിണിയായ സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു - 5 km
നല്ല റോഡില്ലാത്തതിനാൽ ആംബുലൻസിന് പ്രദേശത്ത് എത്താൻ കഴിയില്ല. കൂടാതെ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ അഭാവവും നേരിടുന്നു. രണ്ട് അഴുക്കുചാലുകൾ കടന്നാൽ മാത്രമേ പ്രധാന റോഡിലേക്കുള്ള പാതയിൽ പ്രവേശിക്കാൻ കഴിയൂ
ഈ വർഷം അവസാനത്തോടെ റോഡിന്‍റെ പണി പൂർത്തിയാകുമെന്ന് ബാഗിച്ച ജൻപാഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് സിംഗ് പറഞ്ഞു. ഈ മാസം ആദ്യം ഛത്തിസ്‌ഗഡ് കോർബ ജില്ലയിലെ ഷ്യാങ് പൊലീസ് പരിധിയിലുള്ള ടൈറ്റാർഡാൻഡ് ഗ്രാമത്തിൽ എത്താൻ അടിയന്തര വാഹനം പരാജയപ്പെട്ടതിനെ തുടർന്ന് ആംബുലൻസിനായി രണ്ട് കിലോമീറ്ററിലധികം ഗർഭിണിയായ ഒരു സ്‌ത്രീയെ കട്ടിലിൽ ചുമന്ന് കൊണ്ടുപോയിരുന്നു.
പലതവണ പരാതികൾ നൽകിയിട്ടും തങ്ങളുടെ ഗ്രാമത്തിൽ റോഡുകൾ നിർമിക്കണമെന്ന ആവശ്യത്തിന് ജില്ലാ ഭരണകൂടം ശ്രദ്ധ നൽകിയിട്ടില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു. അടിയന്തര സമയത്ത് ആംബുലൻസുകള്‍ക്ക് എത്താൻ കഴിയാത്തതിനാൽ ഗ്രാമവാസികൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്.