സുരക്ഷാസേനയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു; നക്സലുകള്‍ ഇരുപതോളം റോഡുകളും തകര്‍ത്തു
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിയിലെ റോഡുകള്‍ തകര്‍ത്തത്.
ദന്തേവാഡ (ചത്തിസ്ഗഢ്) : സുഖ്മ-ദന്തേവാഡ അതിര്‍ത്തിയിലെ ഇരുപതോളം റോഡുകള്‍ നക്സലുകള്‍ തകര്‍ത്തു. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് റോഡുകള്‍ തകര്‍ത്തത്. മൂന്ന് ഐഇഡികള്‍ (പ്രഹരശേഷി കൂടിയ സ്ഫോടക വസ്തു) പ്രദേശത്ത് സ്ഥാപിച്ചിരുന്നു. സുരക്ഷാസേനയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ചയാണ് റോഡുകള്‍ തകര്‍ത്തത്. ഓഗസ്റ്റ് പതിനഞ്ചിന് ഇരുന്നൂറ്റി അമ്പതോളം നക്സലുകള്‍ പ്രദേശത്ത് സംഘം ചേര്‍ന്നിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമത്തിലുള്ള മുന്നൂറോളം പേരെയും ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതായി കൊണ്ടസാവ്ലി ഗ്രാമവാസികള്‍ പറഞ്ഞു.