ജയലളിതയുടെ വസതി ഏറ്റെടുക്കാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ഹൈക്കോടതി
ജെ. ജയലളിതയുടെ വസതിയായ വേദനിലയം സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ മരുമകളായ ജെ. ദീപ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു
ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വസതിയെ സ്‌മാരകമാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനം പുനപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. 913 കോടി വിലവരുന്ന ജയലളിയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി ഭാരവാഹിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് എഡിഎംകെ അംഗങ്ങളായ പുഗസെന്തി, ജനകിരമൻ എന്നിവർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. ജെ. ജയലളിതയുടെ വസതി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ മരുമകളായ ജെ. ദീപയും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. ജയലളിതയുടെ വസതിയടക്കം ബംഗളുരുവിലുള്ള 40 കോടിയുടെ സ്വത്തുക്കൾ മരവിപ്പച്ചതായി ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ വാദം കേട്ടശേഷം വിധി പറയാതെ കേസ് നീട്ടിവെക്കുകയായിരുന്നു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു കോടതി വിധി പറഞ്ഞത്.